Technology

ചാറ്റിംഗില്‍ അമിതമായി ഇമോജികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലൈംഗിക താല്‍പ്പര്യങ്ങള്‍ കൂടുതലെന്ന് പഠനം

സോഷ്യല്‍ മീഡിയകളില്‍ ചാറ്റ് ചെയ്യുമ്പോള്‍ അമിതമായി ഇമോജികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലൈംഗിക താല്‍പ്പര്യങ്ങള്‍ കൂടുതലെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്‌സൈറ്റായ മാച്ച് ഡോട്ട് കോമാണ് പഠനം നടത്തിയത്. ജിവസത്തില്‍ നിരവധി തവണ ലൈംഗികകാര്യങ്ങള്‍ ചിന്തിക്കുന്നവരാണ് ഇമോജികളെ കൂടുതലായി ആശ്രയിക്കുന്നതെന്നാണ് പഠനം പറയുന്നത്.

ഭക്ഷണം പോലെ തന്നെ ഹാനികരമല്ലാത്ത ഒന്നാണ് ഇമോജി ഭ്രാന്തെന്നാണ് പഠനം പറയുന്നത്. തങ്ങളുടെ വാക്കുകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കാനാണ് പലരും ഇമോജികള്‍ ഉപയോഗിക്കുന്നത്. സെക്‌സ് ആസ്വദിക്കുകയും പലപ്പോഴും മനസില്‍ ചിന്തിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ വിവാഹം കഴിക്കാന്‍ പ്രത്യേക താല്‍പ്പര്യമുള്ളവരാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹെലന്‍ ഫിഷര്‍ അഭിപ്രായപ്പെടുന്നു.

25 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ 5000 പേരാണ് പങ്കെടുത്തത്. വിങ്ക് ഇമോജി ഉപയോഗിക്കുന്ന 50% സ്ത്രീയും പുരുഷന്‍മാരും ഫ്‌ളേര്‍ട്ടിംഗിന് ഇത് പ്രധാന മാര്‍ഗമായി കാണുന്നുവത്രേ. വിവാഹിതരല്ലാത്ത 54% ഇമോജി ഉപയോക്താാക്കളും സെക്‌സില്‍ താല്‍പര്യമുള്ളവരാണെന്നും എന്നാല്‍ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന 31 ശതമാനം പേര്‍ ലൈംഗികതയെ കുറിച്ച് അതീവ തല്‍പരരല്ലെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇത്തരക്കാര്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് തുനിയുന്നവരല്ലെന്നും കൂടുതല്‍ സമയം സെക്‌സിനായി ചെലവഴിക്കുന്നവരല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button