Sports

നെയ്മറിനെ വംശീയമായി അധിക്ഷേപിച്ചു

ബ്രസീലിയ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ വംശീയമായി അധിക്ഷേപിച്ചു. സംഭവം നടന്നത് ശനിയാഴ്ച നടന്ന ബാഴ്‌സലോണ എസ്പ്യാനോള്‍ മത്സരത്തിനിടെയാണ്.നെയ്മറെ എസ്പ്യാനോള്‍ ആരാധകരില്‍ ചിലാണ് വംശീയമായി അധിക്ഷേപിച്ചത്. ബാഴ്‌സ നായകന്‍ ആന്ദ്രെ ഇനിയേസ്റ്റ പറയുന്നത് ആദ്യ പകുതിയിലായിരുന്നു സംഭവമെന്നും സ്റ്റേഡിയത്തിന്റെ ഒരു മൂലയില്‍ ഇരുന്ന ആരോ ആണ് വശീയധിക്ഷേപം നടത്തിയതെന്നുമാണ്.

ഇക്കാര്യത്തില്‍ നെയ്മര്‍ ഇതുവരെയുംപ്രതികരിച്ചിട്ടില്ല. എസ്പ്യാനോള്‍ ആരാധകര്‍ മെസിയെയും സുവാരസിനെയും കടുത്ത ഭാഷയിലാണ് മത്സരത്തിനിടെ നേരിട്ടത്. എന്നാല്‍ എസ്പ്യാനോള്‍ ആരോപണം നിഷേധിച്ചു. ക്ലബ് പ്രസിഡന്റ് ജോണ്‍ കോളറ്റ് പറഞ്ഞത് താന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്നും അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button