India

ദേശവിരുദ്ധത : എന്‍.ഡി.ടി.വി അടച്ചു പൂട്ടണന്നാവശ്യം

ന്യൂഡല്‍ഹി: ബിജെപി അനുകൂലികള്‍ എന്‍ഡിടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് രംഗത്ത്. ഇവര്‍ ആവശ്യപ്പെടുന്നത് ചാനല്‍ അടച്ചുപൂട്ടണമെന്നാണ്. മോദി അനുകൂലികള്‍ പറയുന്നത് ചാനലിന്റെ ചീഫ് എഡിറ്ററായ ബര്‍ക്കാ ദത്തിനെ പാകിസ്താനിലേക്ക് നാടുകടത്തണമെന്നാണ്. ചാനലിനെതിരെ ബിജെപി അനുകൂലികള്‍ തിരിഞ്ഞത് പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ്.

ഷട്ട് ഡൗണ്‍ എന്‍ഡിടിവി എന്ന പേരിലാണ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ ക്യാംപെയിന്‍ നടക്കുന്നത്. എന്‍ഡിടിവിയില്‍ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലേക്ക് ആറു ഭീകരരല്ല, രണ്ടു ട്രക്ക് നിറയെ ഭീകരരാണ് എത്തിയതെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. മോദി അനുകൂലികള്‍ മുന്നോട്ടുവന്നിരിക്കുന്നത് ഇതിനെതിരെയാണ്. സാര്‍ക്ക് ഉച്ചകോടിക്കിടെ ഒരു മണിക്കൂറോളം നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫൂം കൂടിക്കാഴ്ച്ച നടത്തിയെന്നും എന്‍ഡിടിവി വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ വിദേശകാര്യ മന്ത്രാലയം സംഭവം അടിസ്ഥാനരഹിതമാമെന്നാണ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button