India

ഇന്ത്യാ-പാക് ചര്‍ച്ച തുടരണമെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ തുടരണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. ഒമര്‍ അബ്ദുള്ളയുടെ വേറിട്ട ശബ്ദം പത്താന്‍ കോട്ട് ആക്രമണത്തെ തുടര്‍ന്ന് സര്‍വ്വ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യ പാക് ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് എന്നുള്ളത് ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളുടേയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ നടത്താനിരുന്ന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്നും അബ്ദുള്ള പറഞ്ഞു.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇന്ത്യാ പാക് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച (ഇന്ന്) ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നവാസ് ഷെരീഫ് പത്താന്‍ കോട്ട് ഭീകരാക്രമണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒമര്‍ അബ്ദള്ള നവാസ് ഷെരീഫിന്റെ പ്രവൃത്തിയെ സ്വാഗതം ചെയ്തു. അത് ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മോഡിക്ക് പ്രേരണയാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button