Gulf

എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നു

ദുബായ് : എയര്‍ ഇന്ത്യ ദുബായില്‍ സര്‍വ്വീസ് ആരംഭിക്കുന്നു. ഷാര്‍ജയില്‍ നിന്ന് നടത്തിയിരുന്ന സര്‍വ്വീസാണ് ദുബായിലേക്ക് മാറ്റുന്നത്. ഈ മാസം 11 മുതല്‍ ദുബായ് – കൊച്ചി, കൊച്ചി – ദുബായ് സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ റീജനല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ അറിയിച്ചു.

ദുബായില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടുന്ന എ ഐ 934 വിമാനം പ്രാദേശിക സമയം 7.10ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 9.35ന് പുറപ്പെടുന്ന എഐ 933 വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12.35ന് ദുബായിലെത്തും. 180 സീറ്റുകളുള്ള എ320 പുതിയ വിമാനമാണ് സര്‍വീസ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് എയര്‍ ഇന്ത്യ വെബ്‌സൈറ്റ്www.airindia.in se ചെക്ക് ഇന്‍ ഓപ്ഷന്‍ വഴി സീറ്റ് മുന്‍കൂട്ടി തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. ഇതുകൂടാതെ https://fly.dnata.com/CKIN/OLCI/FlightInfo.aspxഎന്ന ലിങ്കിലും ഈ സൗകര്യം ലഭ്യമാണ്. അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് ആഴ്ചയില്‍ 74 സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.

പ്രൊമോഷനല്‍ ഓഫര്‍ എന്ന നിലയില്‍ ഒരുവശത്തേക്കു 330 ദിര്‍ഹവും മടക്കം ഉള്‍പ്പെടെ 785 ദിര്‍ഹവുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 30 കിലോഗ്രാം സൗജന്യ ബാഗേജ് അലവന്‍സ് ഉണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഷാര്‍ജ – കൊച്ചി-ഷാര്‍ജ 11 മുതല്‍ റദ്ദാക്കിയെന്നും ഷാര്‍ജയില്‍ നിന്നു മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്നവര്‍ ട്രാവല്‍ ഏജന്‍സിയോ, എയര്‍ ഇന്ത്യയോ ആയി ബന്ധപ്പെട്ട് സൗജന്യമായി ബുക്കിങ് മാറ്റാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button