India

ഒമ്പതാം ക്ലാസുകാരിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

ഹരിയാന : ഒമ്പതാം ക്ലാസുകാരിയെ ആറ് മണിക്കൂര്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ ബലമായി കാറില്‍ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ടൗണിലൂടെ വണ്ടിയോടിച്ച് കുട്ടിയെ ആറുമണിക്കൂര്‍ പീഡിപ്പിച്ചു. രാത്രി 10.30ഓടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശനിലയില്‍ വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം വിശദീകരിക്കുകയായിരുന്നു.

ഇവര്‍ ഉടന്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button