India

പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി എന്‍ഐഎ റിപ്പോര്‍ട്ട്

പത്താന്‍കോട്ട് : ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി എന്‍ഐഎ റിപ്പോര്‍ട്ട്. പലപ്പോഴായി നിരവധി സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിരുന്നു. പുറത്തു നിന്ന് വരുന്നവര്‍ക്ക് വ്യോമസേനാ താവളത്തിനുള്ളില്‍ കടക്കാന്‍ 50 രൂപ ഈടാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

50 രൂപ നല്‍കിയാല്‍ വ്യോമസേന താവളത്തിനുള്ളില്‍ കാലികളെ മേയ്ക്കാന്‍ തദ്ദേശിയര്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇത്തരത്തില്‍ അകത്തു കടന്ന തദ്ദേശിയരെപ്പറ്റി അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ വ്യോമസേന താവളത്തിനുളളില്‍ നിന്ന് ഭീകരര്‍ക്ക് സഹായം ലഭിച്ചതായി കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘവും സംശയിക്കുന്നു.

ഭീകര്‍ക്ക് വ്യോമസേന താവളത്തില്‍ നിന്നും സഹായം ലഭിച്ചുവെന്ന സൂചന നേരത്തെ തന്നെയുണ്ടായിരുന്നു. ഭീകരര്‍ താവളത്തിനുള്ളില്‍ കടന്നത് കേന്ദ്രത്തിനു പുറത്തെ 11 അടി ഉയരമുള്ള ചുറ്റുമതില്‍ മരത്തിലൂടെയും കയറിലൂടെയും കയറി കമ്പിവേലി മുറിച്ച് ചാടിക്കടന്നാണ്. എന്നാല്‍ ഈ ഭാഗത്ത് ഫ്‌ളഡ് ലൈറ്റുകളുടെ വെളിച്ചമില്ലായിരുന്നു. മതിലിലേക്ക് അടിക്കേണ്ട ലൈറ്റുകള് ഈ പ്രദേശത്ത് മാത്രം മുകളിലേക്ക് ദിശമാറ്റിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കരസേനയുടെ എഞ്ചിനിയറിങ് സര്‍വീസ് വിഭാഗത്തിലെ ജീവനക്കാരനെ ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button