Kerala

സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ തന്ത്രിയും പന്തളം രാജകൊട്ടാരവും.

സന്നിധാനം;ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ ശബരിമല തന്ത്രിയും പന്തളം രാജകൊട്ടാരവും രംഗത്തെത്തി.41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് ശബരിമലയില്‍ 10 നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകളെ പ്രവേശിപ്പിക്കാത്തതെന്നും, ദേവ പ്രശ്നത്തിലൂടെ മാത്രമേ ഇത്തരം കാര്യങ്ങൾ തീരുമാനമെടുക്കാനാവൂ എന്നും ആണ് തന്ത്രിയുടെ അഭിപ്രായം..കോടതി വിധിയെക്കുറിച്ച് പഠിക്കാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് തന്ത്രി പ്രതികരിച്ചു.സുപ്രീംകോടതിയുടെ പരാമര്‍ശം അനവസരത്തിലാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പി.ജി ശശികുമാര വര്‍മ പ്രതികരിച്ചു.

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളാണ് നിലനില്‍ക്കുന്നത്. ശബരിമലയിലെ 10 നും 50 നും ഇടയിലുള്ള സ്ത്രീകളുടെ വിലക്ക് നിയമപ്രകാരമല്ല മറിച്ച് ആചാര പ്രകാരമാണ് . ആചാരത്തിൽ കൈവെക്കാൻ കോടതിക്ക് കഴിയില്ല.അതുകൊണ്ട് തന്നെ ഇതിന്റെ മേൽ കൂടുതൽ വിവാദത്തിനു പ്രസക്തിയില്ല, നിലവിലുള്ള ആചാരക്രമങ്ങള്‍ തുടർന്നും പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ശശികുമാര വര്‍മ മാധ്യമങ്ങളോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button