Kerala

അന്നു പറഞ്ഞതോ അങ്ങനെ ; ഇന്ന് പറയുന്നതിങ്ങനെ : കേട്ടുകൊള്‍വിന്‍ പ്രിയ നാട്ടുകാരേ…

ശബരിമലയില്‍ സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൂടേയെന്ന സുപ്രീം കോടതിയുടെ ചോദ്യത്തോടെ പല പ്രമുഖരും ഇക്കാര്യത്തെ അനുകൂലിച്ചു പ്രതികൂലിച്ചും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സ്‌കൂള്‍ ഓഫ് ഭഗവത് ഗീതാചാര്യനായ സന്ദീപാനന്ദ ഗിരിയുടെ പ്രസ്താവന കുറച്ചൊക്കെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

പുതിയ കാലഘട്ടത്തില്‍ ശബരിമലയില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്നാണ് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞത്. ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കരുത് എന്നു പറയുന്നത് അസംബന്ധമാണെന്നാണ് സ്വാമി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ‘ദേവന് സ്ത്രീസാന്നിധ്യം ഇഷ്ടമല്ല എന്നു തന്ത്രിമാരോട് അയ്യപ്പന്‍ പറഞ്ഞോ? പൗരോഹിത്യത്തിന്റെ അനാചാരങ്ങളെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം വാദങ്ങള്‍. അതോടൊപ്പം തന്നെ ഇവര്‍ സനാതന മൂല്യങ്ങളെ മറക്കുന്നു.’ ഇതായിരുന്നു സന്ദീപാനന്ദഗിരിയുടെ അഭിപ്രായം. ആര്‍ത്തവം ഉള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ഒരു കുഴപ്പവും ഇല്ല, എന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയില്‍ സത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തതിന് ശാസ്ത്രീയ കാരണങ്ങളുണ്ട് എന്ന സന്ദീപാനന്ദഗിരിയുടെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നു. ശബരിമലയില്‍ സത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം ശരിയല്ലെന്ന് വീഡിയോയിലെ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. മുന്‍പുള്ള പ്രസ്താവനയെ പൊളിച്ചെഴുതുന്ന ഇപ്പോഴത്തെ പ്രസ്താവന അവിശ്വാസികളുടെ ഉള്‍പ്പെടെയുള്ളവരുടെ കയ്യടി കിട്ടാന്‍ വേണ്ടിയാണെന്നാണ് ആരോപണം. ന്യൂജെന്‍ സ്വാമിയാവാനുള്ള ശ്രമമാണെന്ന് പരിഹസിച്ചു കൊണ്ടും നിരവധി പേര്‍ സ്വാമിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button