India

ജാതി തിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: 2011 ലെ ജനസംഖ്യ സെന്‍സസിലെ ജാതി-പ്രായം എന്നിവ തിരിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഇത് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയില്‍ 41 ശതമാനം ഇരുപതുവയസില്‍ താഴെ പ്രായമുള്ളവരാണ്.ഇന്ത്യന്‍ യുവാക്കളുടെ ശതമാനത്തില്‍ എണ്ണത്തില്‍ കുറവ് വരികയാണെന്ന് കണക്കുകള്‍ പറയുന്നു. 2001 ലെ സെന്‍സസ് പ്രകാരം 20 വയസില്‍ താഴെ പ്രായമുള്ളവര്‍ 45 ശതമാനമായിരുന്നു. അതേസമയം, ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളില്‍ കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കുറയുന്നതിനനുസരിച്ച് മുതിര്‍ന്നവരുടെ എണ്ണം കൂടുന്നതായും സെന്‍സസ് രേഖകള്‍ പറയുന്നു.

ഇന്ത്യന്‍ മുസ്ലിങ്ങളില്‍ 47 ശതമാനം പേര്‍ 20 വയസില്‍ താഴെയുള്ളവരാണ് . ഇന്ത്യയിലെ മറ്റേത് സമുദായത്തെക്കളും ഉയര്‍ന്ന ശതമാനമാണിത്. ഹിന്ദുക്കളില്‍ 40 ശതമാനമാണു ഇരുപതില്‍ താഴെ പ്രായമുള്ളവര്‍. 2001 ലെ സെന്‍സസില്‍ ഇത് യഥാക്രമം 52 ഉം 44 ഉം ശതമാനമായിരുന്നു. ക്രിസ്ത്യാനികളില്‍ 37 ശതമാനമാണു ഇരുപതില്‍ താഴെയുള്ളവര്‍. ജൈനമതക്കാരില്‍ ഇത് 39 ശതമാനവും സിഖുകാരില്‍ 35 ശതമാനവും ബുദ്ധമതക്കാരില്‍ 37 ശതമാനവുമാണെന്നും സെന്‍സസ് പറയുന്നു.

ഇന്ത്യന്‍ ജനസംഖ്യയുടെ 50 ശതമാനവും 20 നും 59 നും ഇടയില്‍ പ്രായമുള്ളവരാണ്. ഒമ്പതു ശതമാനം പേര്‍ അറുപതു വയസില്‍ കൂടുതല്‍ പ്രായമുള്ളവരാണ്. മുസ്ലിങ്ങളില്‍ 6.4 ശതമാനവും സിക്ക് , ജൈനമതക്കാരില്‍ 12 ശതമാനവും അറുപതിന് മുകളില്‍ പ്രായമുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button