Business

ബി.എസ്.എന്‍.എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 68 കേന്ദ്രങ്ങളില്‍ക്കൂടി ബി.എസ്.എന്‍.എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വരുന്നു. നിലവില്‍ 19 ഇടങ്ങളിലാണ് ഹോട്ട്‌സ്‌പോട്ടുകളുള്ളത്.

തിരുവനന്തപുരത്ത് മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മുതലായയിടങ്ങളാണ് അതില്‍പ്പെട്ട ചിലത്. രാജ്യാന്തര വിമാനത്താവളത്തിലും ഈ സംവിധാനം ലഭ്യമാക്കുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ എല്‍. അനന്തരാമന്‍ അറിയിച്ചു. ആദ്യ 15 മിനിറ്റ് സൗജന്യമാണ്. തുടര്‍ന്നുള്ള മിനിറ്റുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കും. നിലവില്‍ ലാന്‍ഡ് ലൈന്‍ പ്ലാനുകള്‍ നല്‍കുന്ന സൗജന്യ കോളുകള്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാത്രമാണ്. 31 മുതല്‍ പുതിയ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് ഒഴിവാക്കും.

പുതിയ ലാന്‍ഡ്‌ലൈന്‍, ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ക്കായി ടോള്‍ ഫ്രീ നമ്പറായ 1993 ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേഗതയേറിയ ബ്രോഡ്ബാന്‍ഡ് ലക്ഷ്യമാകുന്നതിനും പ്ലാനുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റൂറല്‍ കോംബോ 650-ല്‍ നിലവില്‍ ആദ്യ ഒരു ജി.ബി വരെയായിരുന്നു സെക്കന്‍ഡില്‍ 2 എംബി വേഗം ലഭിച്ചിരുന്നതെങ്കില്‍ ഉപയോഗപരിധി ഇപ്പോള്‍ അഞ്ച് എംബിയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വഴിയും അല്ലാതെയും കണക്ഷന്‍ എടുക്കുന്നവര്‍ക്കും മാത്രമായി കോള്‍ ചാര്‍ജ് നിരക്കില്‍ നേരത്തെ നല്‍കിയിരുന്ന 88% ഇളവ് എസ്ടിവി 42, 88 എന്നീ പ്രീപെയ്ഡ് പ്ലാനുകള്‍ക്കും ബാധമാക്കി. പ്ലാന്‍ 88-ല്‍ ബ്.എസ്.എന്‍.എല്ലിലേക്കുള്ള എല്ലാ എസ്.ടി.ഡി ലോക്കല്‍ കോളുകള്‍ക്കും മിനിറ്റിന് 10 പൈസ നിരക്കിലായിരിക്കും ചാര്‍ജ്. മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള എസ്.ടി.ഡി-ലോക്കല്‍ കോളുകള്‍ക്ക് മിനിറ്റിന് 30 പൈസയും ആയിരിക്കും.

പ്ലാന്‍ 42 ല്‍ ബി.എസ്.എന്‍.എല്ലിലേക്കുള്ള എസ്.ടി.ഡി ലോക്കല്‍ കോളുകള്‍ക്ക് മൂന്ന് സെക്കന്‍ഡിന് ഒരു പൈസയും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് രണ്ട് പൈസയുമാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തില്‍ വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button