India

അറസ്റ്റു ചെയ്തു എന്നത് അഭ്യൂഹം മാത്രം, മസൂദ് അസര്‍ പുറത്തു വിലസുന്നു

ന്യൂഡല്‍ഹി: ജെയ്‌ഷെഇമുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസറിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ വ്യാജമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മസൂദ് അസറിന്റെ മൂന്ന് അനുയായികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ മസൂദ് അസറിനെ അറസ്റ്റ് ചെയ്യുകയോ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. ഇയാളുടെ അനുയായികളെ പിടികൂടിയത് പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ടല്ലെന്നും പാകിസ്താന്‍ അധികൃതര്‍ വെളിപ്പെടുത്തി. നിലവില്‍ മസൂദ് അസറിന് എതിരെ പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഒരു കേസുകളും പാകിസതാന്‍ ചുമത്തിയിട്ടില്ല. ജെയ്‌ഷെഇമുഹമ്മദിന്റെ പങ്ക് ഇന്ത്യയില്‍ ഇതുവരെ നടന്ന ഒരു ആക്രമണത്തിലും കണ്ടെത്തിയിട്ടുമില്ല. മസൂദ് അസറിന്റെ മൂന്ന് അനുയായികളെ അറസ്റ്റ് ചെയ്തത് ചല രഹസ്യ രേഖകള്‍ കയ്യില്‍ സൂക്ഷിച്ചതിന്റെ പേരില്‍മാത്രമാണ്. എന്നാല്‍ പിടിച്ചെടുത്ത രേഖകളില്‍ അധികകാലം ഇവരെ അറസ്റ്റില്‍ സൂക്ഷിക്കാനുള്ള വകുപ്പുമില്ല.

നേരത്തെ ജെയ്‌ഷെ ഇ മുഹമ്മദിന് എതിരെ പാകിസ്താന്‍ ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അതിവേഗം നടപടി സ്വീകരിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ നടപടികള്‍ വിലയിരുത്തപ്പെട്ടത് പത്താന്‍കോട്ട് അന്വേഷണത്തില്‍ ഇന്ത്യ ഭാഗികമായി വിജയിച്ചതായാണ്. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് ഒരു വിവരങ്ങളും കൈമാറാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. വിദേശകാര്യ മന്ത്രാലയം അറസ്റ്റിന്റെ റിപ്പോര്‍ട്ടുകളില്‍ വിശദീകരണം ആവശ്യപ്പെട്ട് പാകിസ്താന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button