India

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് രാഷ്ട്രീയവല്‍ക്കരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം രാഷ്ട്രീയവത്കരിക്കില്ല എന്ന് വ്യക്തമാക്കി. പക്ഷേ വിഷയത്തില്‍ കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ നീതിപൂര്‍വമായിരുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ ഗവേഷണ വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് കാമ്പസില്‍ എത്തിയതായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. മരണത്തിന് ഉത്തരവാദികളായവരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ ശിക്ഷിക്കണം, രോഹിത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍;കണം. സര്‍വകലാശാലകള്‍ രാജ്യത്തിന്റെ യുവതലമുറയ്ക്ക് ആവിഷ്‌കാരസ്വാതന്ത്രം ഉറപ്പാക്കുന്നയിടങ്ങളാകണം. തന്റെ വാതില്‍ എല്ലായിപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി തുറന്നിരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സസ്‌പെന്‍ഷനിലായിരുന്ന ഗവേഷണവിദ്യാര്‍ഥി രോഹിത് വെമുല ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് അബ്ബാസ് നഖ്‌വി രാഹുല്‍ ഗാന്ധിയുടെ സര്‍വകലാശാല സന്ദര്‍ശനം സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണെന്ന് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button