Kerala

ജോസ് കെ മാണിയുടെ സമരത്തിനെതിരെ പി സി ജോര്‍ജ്‌

കോട്ടയം: കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ലീഡര്‍ പി.സി.ജോര്‍ജ് മുന്‍മന്ത്രി കെ.എം മാണിയ്ക്കും മകന്‍ ജോസ് കെ.മാണിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. പി.സി ജോര്‍ജ് ആരോപിയ്ക്കുന്നത് റിലയന്‍സിന്റെ സിന്തറ്റിക് റബറിന്റെ കേരളത്തിലെ സ്‌റ്റോക്കിസ്റ്റ് കെ.എം.മാണി എം.എല്‍.എയുടെ മരുമകന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്നും എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റോയല്‍ മാര്‍ക്കറ്റിങ്ങ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന ഈ കമ്പനിയുടെ എറണാകുളത്തെ മൂന്ന് ഓഫീസുകളും കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ പോലും ചെയ്യാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ്. കമ്പനിയുടെ ഉടമകള്‍ കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവ്, അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യ തുടങ്ങിയവരാണെന്നും ജോസ് കെ.മാണി എം.പി. ആകുന്നതുവരെ കമ്പനിയില്‍ പാര്‍ട്ണറായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

ജോര്‍ജ് പറയുന്നത് എം.പി. ആയ ശേഷം ഭാര്യ നിഷയാണു പാര്‍ട്ണറെന്നും പ്രമുഖ ടയര്‍ കമ്പനികള്‍ക്കു കൃത്രിമ റബര്‍ വിതരണം ചെയ്യുന്നത് ഈ കമ്പനിയാണെന്നുമാണ്. ജോസ് കെ.മാണി നിരാഹാര സമരവുമായി രംഗത്തെത്തിയിരിക്കുന്നത് ഇതെല്ലാം മറച്ചുവച്ചുകൊണ്ട് കേരളത്തിലെ പാവപ്പെട്ട റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കാനാണ്. വരും ദിവസങ്ങളില്‍ ഇവരുടെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള കൂടുതല്‍ തെളിവുകളുകള്‍ പുറത്തുവിടുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button