India

ഭിന്നശേഷിയുള്ളവര്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ സാഹചര്യമൊരുക്കും: പ്രധാനമന്ത്രി

വാരാണസി: ഭിന്നശേഷിയുള്ളവര്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികളിലൂടെ ഈ വിഭാഗത്തിന്റെ ശാക്തീകരണത്തിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് പൊതു ഇടങ്ങളിലും ഭിന്നശേഷിയുള്ളവരുടെ സൗകര്യാര്‍ത്ഥം പ്രത്യേക ഗോവണികളും സവിശേഷ ശുചിമുറികളും ക്രമീകരിക്കുമെന്നും ഭിന്നശേഷിയുള്ള എണ്ണായിരം പേര്‍ക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മുച്ചക്ര വാഹനങ്ങളും ശ്രവണ സഹായികളും പ്രത്യേകം തയ്യാറാക്കിയ സ്മാര്‍ട്‌ഫോണുകളും ടാബ്‌ലറ്റുകളുമാണ് നല്‍കിയത്.

ഭിന്നശേഷിയുള്ളവര്‍ ഏതെങ്കിലും മേഖലയില്‍ പ്രതിഭാശാലികളാണെന്ന് പ്രധാനമന്ത്രി തുടര്‍ന്നു. പൂര്‍ണ്ണതയില്ലാത്ത അവയവഭാഗങ്ങളിലേക്ക് നോക്കാതെ ഇവരുടെ പ്രതിഭ കണ്ടെത്തി സമൂഹ നന്മയ്ക്കായി വിനിയോഗിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button