India

കൊല്ലപ്പെടുമ്പോള്‍ നിരഞ്ജന്‍ പ്രതിരോധ കവചം ധരിച്ചിരുന്നില്ല

ന്യൂഡല്‍ഹി: സൈനിക നീക്കത്തിനിടെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.എസ്.ജി കമാന്റോ ലഫ്. കേണല്‍ നിരഞ്ജന്‍ കുമാര്‍ ബോംബ് പ്രതിരോധ കവചം ധരിച്ചിരുന്നില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇക്കാര്യമുള്ളത് ആക്രമണം സംബന്ധിച്ച് സൈന്യം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്. 60 കിലോയോളം ഭാരം വരുന്ന കവചമാണ് പത്താന്‍കോട്ടില്‍ തെരച്ചില്‍ നടത്തുമ്പോള്‍ നിരഞ്ജന്‍ ധരിക്കേണ്ടിയിരുന്നത്.

എന്നാല്‍ കയറ്റിറക്കങ്ങള്‍ ഉള്ളതും ആനപ്പുല്ലുകള്‍ വന്‍തോതില്‍ പടര്‍ന്നുനിന്നിരുന്ന പ്രദേശത്ത് കവചം ധരിച്ച് തെരച്ചില്‍ നടത്തുക ബുദ്ധിമുട്ടാണ്. പക്ഷേ തെരച്ചില്‍ നടത്തുന്ന സമയം നിരഞ്ജന്‍ യാതൊരു നിയമലംഘനവും നടത്തിയിട്ടില്ല. റിപ്പോര്‍ട്ടില്‍ ബോംബ് നിര്‍വീര്യമാക്കുന്നതില്‍ നിരഞ്ജന്‍ വിദഗ്തനായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. നെരത്തേ നിരഞ്ജന്‍ തെരച്ചില്‍ നടത്തുമ്പോള്‍ കവചം ധരിച്ചിരുന്നില്ല എന്ന വാദം സൈന്യം തള്ളിക്കയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button