India

ബീഹാറില്‍ കോണ്‍ഗ്രസ് എം.എല്‍.എ വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടി

പാട്‌ന: ബീഹാര്‍ ഭരണസഖ്യത്തില്‍ വീണ്ടും നാണക്കേടിന്റെ കഥകളുയരുന്നു. സംസ്ഥാനത്തെ വിക്രം മണ്ഡലത്തിന്റെ പ്രതിനിധിയായ എം.എല്‍.എ സിദ്ധാര്‍ത്ഥി വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടി. എം.എല്‍.എയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് മസൗരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

പാട്‌നയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒരു എസ് യു വിയില്‍ എത്തി തന്റെ മകളെ എം.എല്‍.എ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് എം.എല്‍.എ പെണ്‍കുട്ടിയുമായി പോകുന്നത്. അഞ്ച് സ്വകാര്യ സുരക്ഷാ ജീവനക്കാരെയും മൂന്ന് സര്‍ക്കാര്‍ സുരക്ഷാ ജീവനക്കാരെയും ഇവര്‍ക്കൊപ്പം കാണാതായിട്ടുണ്ട്.

സിദ്ധാര്‍ത്ഥ് സിംഗ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. 1998-ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ ഒരു ഡോക്ടറുടെ മകനെ കൊലപ്പെടുത്തിയ കേസില്‍ നിരവധി വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷയനുഭവിച്ചയാളാണ് സിദ്ധാര്‍ത്ഥ്. 2009-ല്‍ ജയില്‍ മോചിതനായ സിദ്ധാര്‍ത്ഥ് 2010-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.പി ടിക്കറ്റില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധാര്‍ത്ഥ് കോണ്‍ഗ്രസ് ടിക്കറ്റിലാണ് മല്‍സരിച്ച് വിജയിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബീഹാറിലെ മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എയെ മദ്യപിച്ച് ട്രെയിനില്‍ ദമ്പതികളെ അപമാനിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button