International

മനുഷ്യന്‍ മരണമില്ലാത്തവനാകുന്ന കാലം വരുന്നുവെന്ന് റിപ്പോര്‍ട്ട്

ക്ഷണിക്കാതെ വരുന്ന അതിഥിയാണ് മരണമെന്നാണ് പറയുന്നത്. എന്നാലിതാ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് മനുഷ്യന് മരണമില്ലാത്ത ഒരു കാലം വരുന്നു. 2050 ഓടെ മുനുഷ്യന് മരണമില്ലാത്ത അവസ്ഥ പ്രാപിക്കുമെന്നാണ് പ്രമുഖ ഫ്യൂച്ചറോളജിസ്റ്റായ ഡോ.ഇയാന്‍ പിയേഴ്‌സണ്‍ പറയുന്നത്.

ബിഗ ബാങ് സയന്‍സിലാണ് അല്‍പ്പം ഭ്രാന്തമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ആശയം അദ്ദേഹം അവതരിപ്പിച്ചത്. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ മനുഷ്യ മസ്തിഷ്‌കം കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കാനാകും. ഇതോടെ ഒരു ആന്‍ഡ്രോയിഡ് ഡിവൈസിന് സമാനമായി ശരീരത്തെ മാറ്റാനാകുമെന്നും ഡോ. ഇയാന്‍ പറയുന്നു. ഇത് ഒന്നിലധികം ഐഡന്റിറ്റികളില്‍ ജീവിക്കാനും ബയോളജിക്കല്‍ ഡെത്തിന് ശേഷം വീണ്ടും ജീവിക്കാനും മനുഷ്യന് സഹായകമാകും.

മനുഷ്യന് മരണമില്ലാത്ത ജീവിതം സാധ്യമാണെന്ന് കഴിഞ്ഞ വര്‍ഷവും ചില ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button