India

തന്നെ ദളിത്‌ വിരുദ്ധനും പീഡകനുമായി ചിത്രീകരിക്കുന്നു- നരേന്ദ്ര മോദി

കോയമ്പത്തൂര്‍: തന്നെ ദളിത്‌ വിരുദ്ധനും പീഡകനുമായി ചിത്രീകരിക്കാൻ ചിലര്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണഘടനാശിൽപിയും പിന്നാക്കവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ജീവിതാവസാനം വരെ പേരാടുകയും ചെയ്ത അംബേദ്‌കറിന്റെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കുകയും അദ്ദേഹത്തിന്റെ മുംബൈയിലെ അന്ത്യവിശ്രമസ്ഥാനത്തു സ്മാരം നിർമിക്കാൻ മുൻകൈ എടുക്കുകയും ചെയ്തയളാണ് താന്‍. എന്നാല്‍ തന്നെ ചിലര്‍ ദളിത്‌ വിരുദ്ധനും ദളിത്‌ പീഡകനുമായി പീഡകനുമായി ചിത്രീകരിക്കുകയാണെന്ന് മോദി കോയമ്പത്തൂരില്‍ പറഞ്ഞു.

താനും തന്റെ സര്‍ക്കാരും പിന്നാക്കവിഭാഗങ്ങൾക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികൾ കണ്ട് ദളിതരെ വോട്ടു ബാങ്കായി മാത്രം കാണുന്നവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇ.എസ്.ഐ മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിനായാണ് മോദി കോയമ്പത്തൂരില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button