India

ഇന്ത്യയില്‍ ആദ്യത്തെ ‘അണ്ടര്‍ വാട്ടര്‍ റസ്റ്റോറന്റ്’ പ്രവര്‍ത്തനമാരംഭിച്ചു

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ‘അണ്ടര്‍ വാട്ടര്‍ റസ്റ്റോറന്റ്’ അഹമ്മദാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഹമ്മദാബാദിലെ പ്രമുഖ വ്യവസായി ഭരത് ഭട്ടിന്റെ ഉടമസ്ഥതയിലാണ് റസ്‌റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. സമുദ്രത്തിനടിയിലെ ഈ പൊസേയ്‌ഡോണ്‍ റസ്‌റ്റോറന്റ് സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു.

സാധാരണ തറനിരപ്പില്‍ നിന്നും 20 അടി താഴ്ചയിലാണ് റിയല്‍ പൊസേയ്‌ഡോണ്‍ റസ്റ്റോറന്റ്. അഹമ്മദാബാദിലെ ഈ വിസ്മയ ലോകത്ത് 32 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും. 1,60,000 ലിറ്റര്‍ വെള്ളം നിറഞ്ഞിരിക്കുന്ന അക്വേറിയത്തില്‍ 4000 വൈവിധ്യം നിറഞ്ഞ ജലജീവികളുണ്ട്. റസ്‌റ്റോറന്റിലേക്ക് കടക്കാനായി ടണലിലൂടെ ജലാശയ കാഴ്ചകള്‍ കണ്ട് താഴത്തേക്ക് ഇറങ്ങി വരണം. അണ്ടര്‍ വാട്ടര്‍ റസ്‌റ്റോറന്റ് സംബന്ധിച്ച ആശയങ്ങള്‍ മകന്റേതാണെന്നും ആദ്യ പ്രൊപ്പോസലുകള്‍ തിരസ്‌കരിക്കപ്പെടുകയായിരുന്നുവെന്നും ഭരത് ഭട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button