India

ബസും ലോറിയും കൂട്ടിയിടിച്ച് 13 മരണം

മധുര: മധുരയ്ക്കടുത്ത് ടി കല്ലുപതിയിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച  തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസും സിമന്റ് കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തിരുനെല്‍വേലിയില്‍ നിന്നും കുമളിയിലേക്കു വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറി കരൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ ലോറി ഡ്രൈവറും മറ്റുള്ളവരെല്ലാം ബസിലെ യാത്രക്കാരുമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. അപകടത്തില്‍ മലയാളികളുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button