India

ടാന്‍സാനിയന്‍ യുവതി പീഡനത്തിനരയായ സംഭവം: എസ്.പിക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു: ബംഗളൂരുവില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ ജനക്കൂട്ടം മര്‍ദ്ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തി യശ്വന്ത്പൂര്‍ എസ്.പി അശോക് നാരായണനെ സസ്‌പെന്‍ഡ് ചെയ്തു.
യുവതിയെ ആക്രമിക്കുന്നതു കണ്ടുനിന്ന കോണ്‍സ്റ്റബിള്‍ മഞ്ജുനാഥിനെയും ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ബാബുവിനെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഞായറാഴ്ച നടന്ന സംഭവത്തില്‍ ഇതുവരെ ഒന്‍പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ അധികൃതര്‍ ഇതുവരെ സ്വീകരിച്ച നടപടിയില്‍ ഇന്ത്യയിലെ ടാന്‍സാനിയന്‍ ഹൈക്കമീഷണര്‍ ഡബ്ള്യൂ.എച്ച്.കിജാസി വിശ്വാസം രേഖപ്പെടുത്തിയിരുന്നു.

ജനുവരി 31ന് രാത്രിയാണ് ബംഗളൂരൂ ആചാര്യ കോളേജില്‍ ബി.ബി.എ വിദ്യാര്‍ത്ഥിയായ ടാന്‍സാനിയന്‍ യുവതിയെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button