Technology

കടലിലും ഇനി ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റിന്റെ ലോകത്ത് വീണ്ടും പുത്തന്‍ മുന്നേറ്റം. കടലിലും ഹൈസ്പീഡ് ഇന്റര്‍നെറ്റുമായി എത്തുകയാണ് എയര്‍ടെല്‍. തീരത്തു നിന്ന് 15 കി. മീ അകലെ കടലില്‍ 4ജി ലഭ്യമാക്കാന്‍ ഒരുങ്ങുകയാണിവര്‍. വിശാഖപട്ടണത്തു നടക്കുന്ന രാജ്യാന്തര ഫ്‌ളീറ്റ് റിവ്യൂവിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു സേവനം എയര്‍ടെല്‍ ലഭ്യമാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ ഒരു സേവനം ലഭ്യമാക്കുന്നത്. മുന്‍പ് കടലില്‍ 2 കി. മീ അകലെ മാത്രമേ 3ജി, 4ജി സേവനങ്ങള്‍ ലഭിച്ചിരുന്നുള്ളൂ.
നാവികസേനാ അധികൃതരുടെ ആവശ്യപ്രകാരമാണ് എയര്‍ടെല്‍ ഈ സേവനം ലഭ്യമാക്കുന്നത്. തീരത്ത് നിന്ന് അകലെ നങ്കൂരമിട്ടിരിക്കുന്ന വിവിധ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകള്‍ക്കും, നാവികര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. 24 വിദേശ കപ്പലുകള്‍ ഉള്‍പ്പെടെ തൊണ്ണൂറോളം കപ്പലുകളാണ് കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. എന്നാല്‍ എത്ര ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഫ്‌ളീറ്റിനു ശേഷവും സേവനം തുടരാനാണ് തീരുമാനമെന്ന് എയര്‍ടെല്‍ തെലങ്കാന സി.ഇ.ഒ വെങ്കിടേഷ് വിജയരാഘവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button