NewsIndia

ജെഎന്‍യു വിവാദം: അഫ്‌സല്‍ ഗുരുഅനുകൂല കവിത പോസ്റ്റ് ചെയ്തതിന് മുന്‍ ടിഎംസി എംപി കബീര്‍ സുമന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു

ഡല്‍ഹി: അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ചുള്ള പാട്ടുകള്‍ പോസ്റ്റ് ചെയ്തതിന് മുന്‍ തൃണമൂല്‍ എംപിയും പ്രമുഖ ബംഗാളി കവിയുമായ കബീര്‍ സുമന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് താന്‍ അഫ്‌സല്‍ ഗുരുവിനെ മഹത്വവല്‍ക്കരിക്കുന്ന ഗാനങ്ങള്‍ പോസ്റ്റ് ചെയ്തത് എന്നാണ് സുമന്റെ വ്യാഖ്യാനം. അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് എന്ന പേരില്‍ ഈ സംഭവവും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
വെള്ളിയാഴ്ച, സുമന്‍ കവിത പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡൗണ്‍ ആണെന്നുള്ള അറിയിപ്പ് ലഭിക്കുകയായിരുന്നു. അക്കൗണ്ട് ബ്ലോക്ക് ആയതാണെന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മനസ്സിലായത്. സൈബര്‍ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്, അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ചുള്ള കവിത ഇഷ്ടപ്പെടാത്ത മറ്റു ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ ‘റിപ്പോര്‍ട്ട് അബ്യൂസ്’ എന്ന ചോയിസ് ഉപയോഗിച്ചതിനാലാണ് അക്കൗണ്ട് ബ്ലോക്ക് ആയതെന്നാണ്.

പ്രഗല്‍ഭനായ കവിയാണെങ്കിലും പല വിഷയങ്ങളിലും സുമന്‍ എടുക്കുന്ന നിലപാടുകള്‍ വിവാദങ്ങള്‍ ഇതിനുമുമ്പും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. നക്‌സലുകളെ പരസ്യമായി പിന്തുണയ്ക്കുന്ന സുമന്‍, തടവിലായ ഛാത്രദാര്‍ മഹാതോയ്ക്കായി ഛാത്രദാര്‍ ഗാന്‍ എന്ന കവിതയെഴുതി മുമ്പ് വിവാദത്തിലായിട്ടുണ്ട് സുമന്‍. മമത ബാനര്‍ജി ഗവണ്മെന്റ് ബംഗാളില്‍ ഭരണത്തില്‍ വന്നകാലത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കിഷന്‍ജി എന്ന മാവോയിസ്റ്റ് നേതാവിനായും സുമന്‍ വാദിച്ചിട്ടുണ്ട്. ഇസ്രത്ത് ജഹാന് അനുകൂലമായ നിലപാടെടുത്തിട്ടുള്ള സുമന്‍, ഇന്ത്യ കാശ്മീരില്‍ അതിക്രമം കാണിക്കുകയാണ് എന്ന അഭിപ്രായക്കാരാനുമാണ്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുനസ്ഥാപിക്കപ്പെട്ടയുടന്‍ സുമന്‍

ഇതെല്ലം മോദി ഗവണ്മെന്റിന്റെ കുഴപ്പമാണ് എന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. കൂടാതെ, അഫ്‌സല്‍ ഗുരു അനുകൂല പരിപാടിയുടെ സംഘാടകന്‍ ഉമര്‍ ഖാലിദ്, കാശ്മീര്‍ വിഘടനവാദി എസ്എആര്‍ ഗീലാനി എന്നിവര്‍ക്കും സുമന്‍ പിന്തുണ പ്രഖ്യാപിച്ചു.

അഫ്‌സല്‍ ഗുരു-അനുകൂല കവിത പോസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button