KeralaNews

“വില”യേക്കാള്‍ “വികാര”ങ്ങള്‍ക്ക് വിലമതിക്കുന്ന യൂ.എ. ഇ. കാബിനെറ്റു മന്ത്രിയുടെ അംബാസഡര്‍ യാത്ര

കൊച്ചി: കോടിക്കണക്കിനു രൂപ വിലയുള്ള കാറുകള്‍ നിരനിരയായി കിടക്കുമ്പോഴും മുഹമ്മദ്‌ അല്‍-ഗര്‍ഗാവി കയറിയത് ഇന്ത്യയുടെ സ്വന്തം അംബാസിഡറില്‍. ചില്ലറക്കാരനല്ല അല്‍-ഗര്‍ഗാവി. യുഎഇ-യുടെ ക്യാബിനറ്റ് കാര്യമന്ത്രിയും, സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ടീകോമിന്‍റെ ഉടമസ്ഥരായ യുഎഇ സര്‍ക്കാരിന്‍റെ ദുബായ് ഹോള്‍ഡിംങ്ങ് കമ്പനിയുടെ ചെയര്‍മാനുമാണ് അദ്ദേഹം. നമ്മള്‍ മലയാളികളെപ്പോലെ തന്നെ ഗൃഹാതുരതയുടെ മധുരവുമായാണ് അദ്ദേഹം അംബാസിഡിറിലേക്ക് കയറിയത്.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അല്‍-ഗര്‍ഗാവി കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വന്നിറങ്ങിയത് കേരള സ്റ്റേറ്റ് ബോര്‍ഡ് വച്ച, ചുവന്ന എസ്-ക്ലാസ് 5 ബെന്‍സ് കാറിലാണ്. ഹോട്ടലില്‍ അല്‍പസമയം വിശ്രമവും, പിന്നെ നിസ്ക്കാരവും. തുടര്‍ന്ന്‍ നോര്‍ക്ക ചെയര്‍മാന്‍ എം എ യൂസഫലിയുടെ വീട്ടിലെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ഈ അംബാസിഡര്‍ യാത്ര. അംബാസിഡറില്‍ ഒരിക്കല്‍ക്കൂടി യാത്ര ചെയ്യണം എന്ന മോഹം അറിയിച്ചപ്പോള്‍ യൂസഫലി തന്നെയാണ് നാട്ടികയില്‍ നിന്ന്‍ തന്‍റെ പഴയ കാര്‍ വരുത്തിയത്.

“എനിക്കു സ്നേഹമുള്ള ഇന്ത്യയുടെ പഴയ മുദ്രയാണ് അംബാസിഡർ. വർഷങ്ങൾക്കു മുൻപ് ആദ്യം ഇന്ത്യയിൽ വന്നപ്പോൾ സഞ്ചരിച്ചത് അംബാസിഡറിലായിരുന്നു. അതിന്റെ ഓർമയ്ക്കാണ് ഈ യാത്ര,” കാറില്‍ കയറിക്കൊണ്ട് അല്‍-ഗര്‍ഗാവി അഭിപ്രായപ്പെട്ടു.

കൊച്ചി സ്മാർട് സിറ്റി പദ്ധതി യുഎഇയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിലുപരി യുഎഇയും കേരളവും തമ്മൽ നൂറ്റാണ്ടുകളായുള്ള ബന്ധത്തിന്റെ പ്രതീകവുമാണ്. മലയാളികൾ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അവർക്ക് സ്മാർട് സിറ്റിയിൽ തൊഴിൽ ലഭിക്കും. യുഎഇക്കും കേരളത്തിനും മൂല്യവർധന വരുത്തുന്ന പദ്ധതിയാണിതെന്ന് ഗർഗാവി പറഞ്ഞു.

മുഹമ്മദ് അൽ ഗർഗാവി കയറിയ അംബാസിഡർ വാഹനവ്യൂഹത്തിന്‍റെ മുൻപില്‍ തലയെടുപ്പോടെ യാത്ര തുടങ്ങിയപ്പോൾ പിൻപേ കോടികൾ വിലപിടിച്ച കാറുകളും നീങ്ങി.

കടപ്പാട് – മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button