India

കാണാതായ വിമാനം തകര്‍ന്നതായി സംശയം

നേപ്പാള്‍ : നേപ്പാളില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കാണാതായി. താര എയര്‍ പാസഞ്ചര്‍ എന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ 21 യാത്രക്കാരുണ്ടായിരുന്നു. ഹിമാലയത്തിനു മുകളില്‍ വച്ചാണ് വിമാനം അപ്രത്യക്ഷമായത്.

മോശം കാലാവസ്ഥ കാരണം വിമാനം ഇടിച്ചുതകര്‍ന്നെന്ന സംശയത്തിലാണ് അധികൃതര്‍. ഇന്നു രാവിലെ ടേക്ക് ഓഫിനു ശേഷം വിമാനവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. 18 മിനിറ്റ് യാത്രയേ വിമാനത്തിനുണ്ടായിരുന്നുള്ളൂ. കാഠ്മണ്ഡുവിന് 200 കിലോമീറ്റര്‍ പടിഞ്ഞാറുള്ള പൊഖാറയിലെ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വടക്കുള്ള ജോംസോം വിമാനത്താവളത്തിലേക്കായിരുന്നു യാത്ര.

മലനിരകളില്‍ ട്രക്കിങ്ങിനു പോകുന്നവരുടെ സ്റ്റാര്‍ട്ടിങ് പോയിന്റാണ് ജോംസോം. രണ്ട് വിമാനത്താവളങ്ങള്‍ക്കിടയില്‍ വേറെ എവിടെയും വിമാനത്തിന് ഇറങ്ങാന്‍ ലാന്‍ഡിങ് സ്ട്രിപ്പ് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വിമാനം തകര്‍ന്നിരിക്കാനാണ് സാധ്യതയെന്നും വിമാനത്താവള ഉദ്യോഗസ്ഥന്‍ യോഗേന്ദ്ര കുമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button