Kerala

വിടരും മുന്‍പേ കൊഴിഞ്ഞു വീണ പൂമൊട്ടുകള്‍ : ഇന്നലെ റഷ്യയില്‍ വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി ദമ്പതികള്‍

പെരുമ്പാവൂര്‍ : വിമാനാപകടത്തില്‍ മരിച്ച ശ്യാംമോഹന്‍, മോഹനന്‍ – ഷീജ ദമ്പതിമാരുടെ മകനാണ്. 2014 നവംബര്‍ രണ്ടിനായിരുന്നു പയ്യാല്‍ കതിര്‍വേലില്‍ പരേതനായ അയ്യപ്പന്റേയും ഗീതയുടേയും മകളായ അഞ്ജുവുമായുള്ള വിവാഹം.

മോസ്‌കോയില്‍ സുല്‍ത്താന്‍സ് സ്പാ എന്ന സ്ഥാപനത്തില്‍ ആയുര്‍വ്വേദ തെറാപിസ്റ്റായിരുന്നു അഞ്ജു. ശ്യാം നാട്ടില്‍ ഐ.ടി കമ്പനിയിലുമായിരുന്നു. ഇതിനു ശേഷം ശ്യാം ജോലി രാജി വെച്ച് ഫിസിയോ തെറാപ്പി കോഴ്‌സ് പഠിച്ചു. തുടര്‍ന്ന് റഷ്യയിലെത്തിയ ശ്യാമിന് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അഞ്ജു ജോലി ശരിയാക്കി. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അഞ്ജുവിനൊപ്പം നാട്ടിലേക്ക് വന്നതായിരുന്നു ശ്യാം.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് ഇരുവരുടെയും കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ഇവരെ യാത്രയാക്കിയത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

shortlink

Post Your Comments


Back to top button