NewsIndia

രാജ്യത്തിന് ഉപകാരപ്പെടുന്ന ഉദ്യമവുമായി മുന്‍ ചമ്പല്‍ കൊള്ളക്കാര്‍

ഒരിക്കല്‍ ഗവണ്മെന്‍റിനേയും ജനങ്ങളേയും വിറപ്പിച്ച ചമ്പല്‍ കൊള്ളക്കാര്‍ തങ്ങളുടെ പഴയ കുപ്രസിദ്ധി ഒക്കെ മാറ്റിവച്ച് രാജ്യത്തിന് ഉപകരമാകുന്ന ഒരു ദൌത്യവുമായി രംഗത്തെത്തിയിരിക്കുന്നു. ഒരിക്കല്‍ തങ്ങള്‍ അടക്കിവാണ ചമ്പല്‍ക്കാടുകള്‍ ഇപ്പോള്‍ നശിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ അവയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ കാടുകളുടെ എല്ലാ സവിശേഷതകളും ഹൃദിസ്ഥമായ തങ്ങളെ ഏല്‍പ്പിക്കൂ എന്ന് ഗവണ്മെന്‍റിനോട്‌ ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ സംഘടിചിരിക്കുകയാണ്.

അന്താരാഷ്ട്ര വനദിനമായ ഞായറാഴ്ചയാണ് രാജസ്ഥാനിലെ ജയ്‌പ്പൂരില്‍ ഈ ആവശ്യമുന്നയിച്ചു കൊണ്ട് യോഗം ചേര്‍ന്നത്. കുപ്രസിദ്ധ ചമ്പല്‍ കൊള്ളക്കാരായിരുന്ന സീമാ പരിഹാര്‍, ബല്‍വന്ത് സിംഗ് തോമര്‍, രേണു യാദവ്, പഞ്ചം സിംഗ്, മുന്നാ സിംഗ് മിര്‍ധ, ഗബ്ബര്‍ സിംഗ് (ഷോലെ സിനിമയിലെ ഗബ്ബര്‍ സിംഗ് അല്ല) എന്നിവരുള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

തങ്ങള്‍ ചമ്പല്‍ക്കാടുകള്‍ അടക്കിഭരിച്ചിരുന്ന കാലത്ത് ഒരു ഇല പോലും അനുവാദം കൂടാതെ ആരും എടുക്കാറില്ലായിരുന്നു എന്നും, ചമ്പല്‍ വനം ഭാഗിച്ച് സംരക്ഷണച്ചുമതല തങ്ങളെ ഏല്‍പ്പിച്ചാല്‍ തീര്‍ച്ചയായും ഫലം ഉണ്ടാക്കാമെന്നും ഇവര്‍ തങ്ങളുടെ യോഗത്തില്‍ പ്രഖ്യാപിച്ചു.

ആര്‍എസ്എസ് സ്വംയംസേവകന്‍ വിഷ്ണു ലാംബയാണ് ശ്രീ കല്‍പതരു സന്‍സ്ഥാന്‍ എന്ന സംഘടയുടെ ആഭിമുഖ്യത്തില്‍ മുന്‍ ചമ്പല്‍ കൊള്ളക്കാരുടെ ഈ യോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ ജയ്‌പൂര്‍ എംപി രാംചരണ്‍ ബോറയും സന്നിഹിതനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button