KeralaNews

പത്തുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തെന്മല: തെന്മല ആര്യങ്കാവ് ചെക്കുപോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കടത്തിക്കൊണ്ടുവന്ന പത്തുലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. മിനിലോറിയില്‍ കയറ്റിക്കൊണ്ടുവന്ന പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 5600 കവര്‍ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. വാഹനം നിര്‍ത്തിയ ഉടന്‍തന്നെ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ ഗണപതി ഓടിരക്ഷപെട്ടു. ക്ലീനര്‍ വൈദ്യലിംഗത്തെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചാത്തന്നൂര്‍ വര്‍ക്കല ഭാഗങ്ങളിലേക്ക് കൊണ്ടുവന്നതാണ് പുകയില ഉത്പന്നങ്ങളെന്ന് പിടിയിലായ ക്ലീനര്‍ എക്‌സൈസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button