KeralaNews

സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി ആനുകൂല്യം പുനസ്ഥാപിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം; പ്രൊഫസര്‍ ബി. ജയലക്ഷ്മി

കൊല്ലം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന വിധത്തിലുള്ള ആദായനികുതി വകുപ്പിന്‍റെ ദ്രോഹപ്രവര്‍ത്തികള്‍ അവസാനിപ്പിക്കണം എന്നും സഹകരണ ബാങ്കുകള്‍ക്ക് മുന്‍പ് നല്‍കിയിരുന്ന ആദായനികുതി നിയമത്തിലെ വകുപ്പ് 80 (പി) യുടെ ആനുകൂല്യം പുനസ്ഥാപിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം എന്നും റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് മുന്‍ ചെയര്‍ പേര്‍സണും, പ്രമുഖ വനിതാ സഹകാരിയുമായ പ്രൊഫസര്‍ ബി. ജയലക്ഷ്മി ആവശ്യപ്പെട്ടു. സഹകാര്‍ മിത്ര ഇരുപത്തിനാലാമത് സഹകാരി സംഗമത്തോട്‌ അനുബന്ധിച്ച് ചവറ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി നഗറില്‍ (വിജയാ പാലസ് ആഡിറ്റൊറിയത്തില്‍) സഹകരണ ശില്പശാലയില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രൊഫ: ജയലക്ഷ്മി.

ഇരുപത്തിനാലാമത് സഹകാരി സംഗമം പ്രമുഖ സിനിമാ സംവിധായകന്‍ കെ. മധു ഉദ്ഘാടനം ചെയ്തു. സഹകാര്‍മിത്ര ചെയര്‍മാന്‍ അഡ്വ: മണ്ണടി അനില്‍ അധ്യക്ഷത വഹിച്ചു.

shortlink

Post Your Comments


Back to top button