IndiaTechnology

അച്ഛാ ദിന്‍ സ്മാര്‍ട്ട്ഫോണുമായി നമോടെല്‍; വില 99 രൂപ

ബംഗളൂരു : ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള ഫോണുമായി ബംഗലൂരുവിലെ നമോടെല്‍ കമ്പനി രംഗത്ത്. 99 രൂപയ്ക്ക് പുറത്തിറക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് അച്ഛാ ദിന്‍ എന്നാണ് പേര് . മെയ് 25 വരെ ബുക്കിംഗ് സൗകര്യം ഉണ്ട് . നമോടെല്‍.കോം എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി പ്രൊമോട്ടര്‍ മാധവ് റെഡ്ഡി അറിയിച്ചു. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 199 രൂപ അടച്ച് മെമ്പര്‍ഷിപ്പ് എടുക്കണം.
നാല് ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1ജിബി റാം, 4ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2എംപി ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഡ്യുവല്‍ സിമ്മും 3ജി നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റിയും ഫോണില്‍ ഉണ്ട്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ വികസിപ്പിച്ചത്. ഫോണ്‍ മോഡല്‍ വളരെ കുറച്ചു മാത്രമാണ് ഉള്ളത്. ഇന്ത്യയില്‍ മാത്രമാണ് ഫോണിന്റെ വില്‍പ്പന. മാത്രവുമല്ല ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കായിരിക്കും ഫോണ്‍ ലഭ്യമാക്കുകയെന്നും കമ്പനി അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button