NewsIndiaTechnologyAutomobile

മോട്ടോര്‍ ഡിസ്ക് ബ്രേക്ക് ഉള്ള യമഹയുടെ സൈനസ് ആല്‍ഫ വിപണിയില്‍

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഇന്ത്യ യമഹ മോട്ടോര്‍ ഡിസ്‌ക് ബ്രേക്കുള്ള ‘സൈനസ് ആല്‍ഫ’ പുറത്തിറക്കി. ഉടന്‍ തന്നെ രാജ്യവ്യാപകമായി ലഭ്യമാവുന്ന ഈ ഗിയര്‍ രഹിത സ്‌കൂട്ടറിന് ഡല്‍ഹി ഷോറൂമില്‍ 52,556 രൂപയാണു വില. പുതിയ രണ്ടു നിറങ്ങളില്‍ ഡിസ്‌ക് ബ്രേക്കുള്ള ‘സൈനല്‍ ആല്‍ഫ’ ലഭ്യമാവും. റേഡിയന്റ് സയാന്‍, മാര്‍വല്‍ ബ്ലാക്ക്. ഡ്രം ബ്രേക്കുള്ള ‘സൈനസ് ആല്‍ഫ’യാണു നിലവില്‍ വിപണിയിലുള്ളത്.

 

യമഹയുടെ സ്വന്തം ആവിഷ്‌കാരമായ ബ്ലൂ കോര്‍ ടെക്‌നോളജിയുടെ പിന്‍ബലമുള്ള എന്‍ജിനാണ് ‘സൈനസ് ആല്‍ഫ’യുടെ പ്രധാന സവിശേഷത. സ്‌കൂട്ടറിലെ 113 സി സി, എയര്‍ കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനു ലിറ്ററിന് 66 കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സീറ്റിനടിയില്‍ 22 ലീറ്ററാണു സംഭരണ ശേഷി. കഴിഞ്ഞ ഏതാനും വര്‍ഷമായി മികച്ച വളര്‍ച്ചയാണു സ്‌കൂട്ടര്‍ വിപണി കൈവരിക്കുന്നതെന്ന് യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) റോയ് കുര്യന്‍ അഭിപ്രായപ്പെട്ടു.  ഈ വിഭാഗത്തില്‍ സ്ഥിരമായ നേട്ടം കൈവരിക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്ക് സ്‌കൂട്ടര്‍ വിപണിയില്‍ 10% വിഹിതമാണു യമഹ ലക്ഷ്യമിടുന്നത്.

 

ഈ ദിശയിലുള്ള നീക്കമാണ് ഡിസ്‌ക് ബ്രേക്കുള്ള ‘സൈനസ് ആല്‍ഫ’ അവതരണമെന്നും കുര്യന്‍ വിശദീകരിച്ചു. കൂടുതല്‍ സുരക്ഷ ആഗ്രഹിക്കുന്ന കുടുംബങ്ങളെയാണ് ഡിസ്‌ക് ബ്രേക്കുള്ള ‘സൈനസ് ആല്‍ഫ’യിലൂടെ കമ്പനി നോട്ടമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം 63,942 ഇരുചക്രവാഹനങ്ങളാണ് യമഹ ഇന്ത്യയില്‍ വിറ്റത്. 2015 മേയ് മാസത്തെ അപേക്ഷിച്ച് 38.75% അധികമാണിത്. അതേസമയം ഇന്ത്യയില്‍ നിന്നു യമഹ മേയില്‍ നടത്തിയ കയറ്റുമതി മുന്‍വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 5.86% ഇടിവോടെ 11,774 യൂണിറ്റായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button