NewsIndiaTechnologyAutomobile

ഏറെ പ്രത്യേകതകളോടെ ഹോണ്ട സിവിക് മികച്ച മടങ്ങിവരവിന് ഒരുങ്ങുന്നു

നൂതനമായ രൂപകല്‍പ്പനയും സാങ്കേതികതയും ഉടലെടുത്ത് ആരാധകരുടെ ശ്രദ്ധ പിടിച്ച്‌ പറ്റാന്‍ കഴിഞ്ഞിട്ടുള്ള കാറാണ് ഹോണ്ട സിവിക്. ഇക്കാരണം കൊണ്ട് തന്നെ സിവികില്‍ നടത്തുന്ന ഏത് തരത്തിലുള്ള പുതുക്കലുകളും വലിയ ജലശ്രദ്ധയാകര്‍ഷിച്ചിരുന്നു.

2013ലാണ് സിവിക് വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നത്. എട്ടാം തലമുറ സിവികായിരുന്നു അപ്പോള്‍ വിപണിയിലുണ്ടായിരുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കപ്പെടുന്ന പത്താം തലമുറ സിവികാണ് ഇന്ത്യയിലവതരിക്കാന്‍ പോകുന്നത്. സിവികിന്റെ ഡീസല്‍ പതിപ്പ് കൂടി ഇറങ്ങുമെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

ഡിസൈനിനെ കുറിച്ച്‌ പറയുകയാണെങ്കില്‍ നീളവും വീതിയും കൂടി ഒതുക്കമുള്ള രൂപഭംഗിയാണ് സിവിക് കൈവരിച്ചിരിക്കുന്നത്. യൗവനം തുളുമ്പുന്ന കൂപ്പെ സ്റ്റൈലിലുള്ള രൂപഭംഗിയാണ് ഈ കാറിന്റെ മുഖ്യാകര്‍ഷണം.

എട്ടാം തലമുറ സിവികിനെയായിരുന്നു ഇന്ത്യന്‍ വിപണി കണ്ടത്. 2013 ല്‍ പിന്‍വലിച്ചതിന് ശേഷമെത്തിയ ഈ പത്താം തലമുറക്കാരനും അതെ താല്പര്യത്തോടെ സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഹോണ്ട. മുന്‍പ് പെട്രോള്‍ വേരിയന്റ് മാത്രമായിരുന്നു ഇന്ത്യയില്‍ ലഭ്യമായിരുന്നത്. ഇപ്പോള്‍ ഡീസലിന്റെ ഒരു പതിപ്പ് കൂടി ഇറക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.

143 ബി.എച്ച്‌.പി നല്‍കുന്ന 1.8ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 120 ബി.എച്ച്‌.പിയുള്ള 1.6ലിറ്റര്‍ ഡീസല്‍ എനജിനുമാണ് പുതിയ സിവികിന് കരുത്തേകുക.

ഇതിനുപുറമെ സിവിക് പ്രേമികള്‍ക്കായി 175ബി.എച്ച്‌.പിയുള്ള 1.5ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനെ കൂടി അവതരിപ്പിക്കുന്നതായിരിക്കും.

പുതിയ സിവികില്‍ അള്‍ട്രാ-ഹൈ-സ്ട്രെങ്ത് സ്റ്റീലാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹനം ദൃഢതയും മികച്ച ഹാന്റലിംഗും ഉറപ്പുവരുത്തും.

ടൊയോട്ട കോറോള, സ്കോഡ ഒക്ടാവിയ, ഫോക്സവാഗണ്‍ ജെറ്റ, ഷവര്‍ലെ ക്രൂസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് ഇലാന്‍ട്ര എന്നിവയുമായി പോരടിക്കാനായിരിക്കും സിവിക് എത്തുക. 15 ലക്ഷം മുതല്‍ 18 ലക്ഷത്തോളമായിരിക്കും പുതിയ സിവിക്കിന്റെ വില

shortlink

Related Articles

Post Your Comments

Related Articles


Back to top button