NewsIndia

ശ്രീ രാമനെ അപമാനിച്ചതിന് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജയിലില്‍

മൈസൂര്‍: മൈസൂര്‍ സര്‍വ്വകലാശാലയിലെ ജേര്‍ണലിസം പ്രൊഫസര്‍ ബി.പി മഹേഷ് ഗുരു ഹിന്ദുക്കളുടെ ആരാധ്യ പുരുഷന്‍ ശ്രീരാമനെ കുറിച്ച് പരസ്യമായി ഒരു വേദിയില്‍ മോശമായി വിമര്‍ശിച്ചതിനാണ് കേസ്. അഖില കര്‍ണാടക Dr അംബേദ്കര്‍ പ്രചാര സമിതി ഇതിനെതിരെ കേസ് കൊടുത്തതായാണ് വിവരം.കര്‍ണാടകയിലെ മഹിഷാസുര മൂവ്‌മെന്റിന്റെ പ്രധാന നേതാക്കളില്‍ ഒരാള്‍ കൂടിയാണ് മഹേഷ് ചന്ദ്ര ഗുരു. കോടതിയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട മഹേഷ് ചന്ദ്ര ഗുരുവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ജാമ്യം വേണ്ടെന്നു ഗുരു ശഠിച്ചതോടെയാണ് റിമാന്‍ഡില്‍ അയച്ചത്. കേന്ദ്ര-മാനവ വിഭവ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ മൂന്നാംകിട നടിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്തുപറയാന്‍ സാധിക്കാത്ത തരത്തിലുമുള്ള അസഭ്യം പറഞ്ഞെന്നും ആരോപിച്ച് ഡോ. ചിന രാമു എന്നയാള്‍ പോലീസിനു നല്‍കിയ പരാതിയും മഹേഷ് ചന്ദ്ര ഗുരുവിനെതിരെയുണ്ട്.’മീഡിയ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ്’ എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കായി യു.ജി.സി നടത്തിയ സെമിനാറിലായിരുന്നു മഹേഷ് ചന്ദ്ര ഗുരു രാമനെ വിമര്‍ശിച്ചു സംസാരിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button