IndiaNews

ഫയർ അലാം മുഴങ്ങി: എയർ ഇന്ത്യ വിമാനം അടിയന്തിരമായി താഴെയിറക്കി

ന്യൂഡൽഹി: മുംബൈയിൽനിന്ന് ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിലേക്കു പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതികതകരാറിനെ തുടർന്ന് അടിയന്തിരമായി കസഖ്സ്ഥാനിലിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് രാവിലെയാണ് കാർഗോ വിഭാഗത്തിലെ ഫയർ അലാം മുഴങ്ങിയതിനെതുടർന്ന് മുൻകരുതലായി വിമാനം നിലത്തിറക്കിയത്.

കാർഗോയിൽ വേഗം നശിച്ചുപോകുന്ന ചില സാധനങ്ങൾ വരുന്ന സാഹചര്യത്തിൽ അലാം മുഴങ്ങാറുണ്ടെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. തീപിടിത്തമോ പുകയോ ഒന്നും ഉണ്ടായിട്ടില്ല. വിദഗ്ധർ വിമാനം പരിശോധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button