KeralaNewsIndiaInternational

വടക്കാഞ്ചേരി കൂട്ട മാനഭംഗം; കേരള പൊലീസിന് നാണക്കേടുണ്ടാക്കി ഇന്‍സ്പെക്ടറുടെ അപമാന വാക്കുകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളിലും!!!

ന്യൂഡല്‍ഹി: വിവാദമായ വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിൽ ഇരയാക്കപ്പെട്ട യുവതിയോട് പ്രതികളുടെ മുന്നില്‍ വച്ച്‌ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അപമാനിച്ചെന്ന വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും വാര്‍ത്തയായത് കേരളാ പൊലീസിനാകെ നാണക്കേടായി.

ബ്രിട്ടീഷ് ഓണ്‍ലൈന്‍ മാദ്ധ്യമമായ ഇന്‍ഡിപ്പെന്‍ഡന്റ് ആണ് ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയാക്കിയത്.ദേശീയ മാദ്ധ്യമങ്ങളിലെല്ലാം വലിയ റിപ്പോര്‍ട്ട് വന്ന ഇന്‍സ്പെക്ടറുടെ പരാമര്‍ശം അന്തര്‍ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.പ്രതികളുടെ മുന്നില്‍ വച്ച്‌ ഇവരില്‍ ആരു ചെയ്തപ്പോഴാണ് നല്ല സുഖം തോന്നിയത് എന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചോദിച്ചതാണ് കേരളാപോലീസിനാകെ അപമാനമായത്. വാര്‍ത്താ സമ്മേളനത്തില്‍ പൊലീസ് അപമാനിച്ചതായി യുവതി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

നാലു ദിവസം തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവെന്നും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും യുവതി ആരോപിച്ചിരുന്നു.കൂട്ടബലാത്സംഗ ആരോപണത്തിന്റെ പശ്ചാത്തലത്തിലും ഇരയെ അപമാനിക്കുന്ന വിധത്തില്‍ നേതാക്കളുടെ ഭാഗത്തു നിന്നും പ്രതികരണങ്ങള്‍ ഉണ്ടായി എന്നതും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button