KeralaCrime

വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി കിണറ്റില്‍ തള്ളി

കോഴിക്കോട്: തിരുമംഗലത്ത് കിഴക്കെ പറമ്പിനടുത്ത് വാടക വീട്ടിലെ കിണറ്റില്‍ യുവതിയുടെ മൃതദേഹം. വീട്ടമ്മയെ ക്രൂരമായി കൊലപെടുത്തി കിണറ്റില്‍ തള്ളിയ നിലയിലാണ് കണ്ടെത്തിയത്. രജനി (48) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.

ഗോവിന്ദപുരം ദേശപോഷിണി വായനശാലക്ക് സമീപം കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് വിവരം. എപ്പോഴാണ് കൊല നടന്നതെന്ന് വ്യക്തമല്ല. വീട്ടിലെത്തിയ രജനിയുടെ മകന്‍ രാഹുല്‍ മുറിയില്‍ തളം കെട്ടിക്കിടക്കുന്ന രക്തം കാണുകയായിരുന്നു. തുടര്‍ന്ന് രക്തക്കറപുരണ്ട കാല്‍പ്പാട് ശ്രദ്ധയില്‍പ്പെടുകയും ഇത് പിന്തുടര്‍ന്ന് കിണറിനടുത്തെത്തിയ മകന്‍ അമ്മയുടെ മൃതദേഹം കിണറ്റില്‍ വീണു കിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.

കിണറിനു മുകള്‍ഭാഗം കമ്പിവലയിട്ട് മറച്ചിട്ടുണ്ട്. മൃതദേഹം ആരോ കൊണ്ടുവന്നിട്ടതാണെന്ന് വ്യക്തം. പുറത്തെടുത്ത രജനിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കഴുത്തിന്റെ മുന്‍വശത്ത് താടിയെല്ലിന് താഴെ മാരകമായ മുറിവും സംഭവിച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് പോലീസ് നിഗമനം.

രജനിയുടെ ഭര്‍ത്താവ് പ്രേമന്‍ കാര്‍ ഡ്രൈവറാണ്. അഞ്ച് വര്‍ഷത്തോളമായി പ്രേമനും കുടുംബവും ഗോവിന്ദപുരത്ത് താമസമായിട്ട്. പ്രേമന്‍ വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button