NewsIndia

നീണ്ട 27 വർഷങ്ങൾക്ക് ശേഷം കശ്മീരി പണ്ഡിറ്റുകളെ തിരിച്ചെത്തിക്കുന്നതിനുളള നടപടി ആരംഭിച്ചു

 

ജമ്മുകശ്മീർ: കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കുന്നതു സംബന്ധിച്ച പ്രമേയം ജമ്മു കശ്മീർ നിയമസഭ ഐക്യകണ്ഠേന പാസാക്കി.താഴ്‌വരയിൽ നിന്നും പലായനം ചെയ്ത എല്ലാ അഭയാർത്ഥികളെയും തിരിച്ചെത്തിക്കുന്നതിന് നടപടി എടുക്കുമെന്ന് സഭ തീരുമാനിച്ചു.മുൻ മുഖ്യമന്ത്രി ഒമർ അബ്ദുളളയാണ് പ്രമേയത്തെക്കുറിച്ചു ചർച്ച തുടങ്ങിയത്.തുടർന്ന് എല്ലാവവരും കക്ഷി രാഷ്ട്രീയഭേദമെന്യേ പിന്തുണയ്ക്കുകയായിരുന്നു.

ശബ്ദവോട്ടോടെയാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്.
കശ്മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ നിന്നും പലായനം ചെയ്തിട്ട് 27 വർഷങ്ങളായെന്ന് നാഷണൽ കോൺഫറൻസിന്റെ വർക്കിംഗ് പ്രസിഡന്റ് സഭയിൽ വ്യക്തമാക്കി. യാതനകൾ മറന്ന് ഇന്നും ജീവിതം തുടരുന്ന പണ്ഡിറ്റുകൾ ഓർമ്മപ്പെടുത്തുന്നത് പിറന്ന നാട്ടിൽ അഭയാർത്ഥികളാകുന്ന ഗതികേടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button