NewsBusinessAutomobile

അംബാസഡര്‍ കാര്‍ വീണ്ടും വാര്‍ത്തകളില്‍; ബ്രാന്‍ഡ് വില കേട്ടാല്‍ ഞെട്ടും

ഒരുകാലത്ത് അംബാസഡര്‍ കാര്‍ ആയിരുന്നു ഇന്ത്യയിലെ നിരത്തുകളെ കീഴടക്കിയിരുന്നത്. സാധാരണക്കാരന്‍ മുതല്‍ രാജ്യത്തെ ഭരണാധികാരികള്‍ വരെ അംബാസഡര്‍ കാറിലായിരുന്നു യാത്ര ചെയ്തതിരുന്നത്. മൂന്നുവര്‍ഷം മുമ്പ് അംബാസഡര്‍ കാറിന്റെ ഉത്പാദകരായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് നിര്‍മാണം അവസാനിപ്പിച്ചിരുന്നു.
 
എന്നാല്‍ ഈ ബ്രാന്‍ഡ് 80കോടി രൂപക്ക് ഫ്രാന്‍സിലെ കാര്‍ നിര്‍മാണ കമ്പനിയായ പ്യൂജിയറ്റ് ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, പ്യൂജിയറ്റ് അംബാസഡറിനെ വാങ്ങിയെങ്കിലും ഇന്ത്യയില്‍ അവര്‍ തങ്ങളുടെ കാറിന് ഈ ബ്രാന്‍ഡ് ഉപയോഗിക്കുമോയെന്ന് വ്യക്തമല്ല.
 
1960-70കളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ അംബാസഡര്‍ കാര്‍ ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം കൂടിയായിരുന്നു അത്. 1980 വരെ അംബാസഡര്‍ തന്റെ ഈ മേധാവിത്തം തുടര്‍ന്നെങ്കിലും മാരുതി 800 കാറുകളുടെ വരവോടെ അംബാസഡറിന് പിന്മാറേണ്ടി വന്നു. പിന്നീട് വന്ന മുന്‍നിര കാറുകളോട് മത്സരിക്കാനാവാതെയും വന്നതോടെ2014ല്‍ അംബാസഡര്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പൂര്‍ണമായും തുടച്ചു നീക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button