KeralaLatest NewsNews

സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ഇടതു സഹയാത്രികന്‍ എം മുകുന്ദന്‍

കോഴിക്കോട്: ജിഷ്ണു കേസിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ ശക്തമായി വിമർശിച്ച് സാഹിത്യകാരൻ എം. മുകുന്ദൻ. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് അകന്നു പോകരുത്.

അധികാരത്തിൽ വരുമ്പോൾ നിലപാട് മാറ്റുന്നത് ശരിയല്ലെന്നും എം. മുകുന്ദൻ വിമർശിച്ചു. ഉമ്മന്‍ചാണ്ടി നേരിട്ട അവസ്ഥയിലേക്കാണ് പിണറായി വിജയന്‍ പോകുന്നതെന്നും എം. മുകുന്ദന്‍ കോഴിക്കോട് പറഞ്ഞു. കഴിഞ്ഞ സർക്കാർ നേരിട്ടപോലെ അടിക്കടി വിവാദങ്ങളിൽ പെടുകയാണ് ഇടതു സർക്കാറും.

ഇതിൽ ജാഗ്രതകാട്ടണം. വിവാദങ്ങളില്‍ സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ മൗനം പാലിക്കുന്നുവെന്ന ആക്ഷേപത്തിന് മറുപടിയായാണ് ജിഷ്ണുകേസിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ എം. മുകുന്ദന്‍ അടിമുടി വിമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button