Latest NewsIndiaNews

ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ന്യൂഡല്‍ഹി : ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ നവീകരിച്ച ആരോഗ്യ പരിപാലന പദ്ധതികളുമായി ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്.
 
സാമ്പത്തികത്തികമായി പിന്നോക്കം നില്‍ക്കുന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതുമായ ജനവിഭാഗങ്ങളുടെ ആരോഗ്യപരിപാലനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികളില്‍ വരെ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
 
ആരോഗ്യ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും ആളുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപെടുത്തുമെന്നും സിദ്ധാര്‍ത്ഥ് നാഥ് സിങ് പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംരംഭങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സംസ്ഥാന ഭരണകര്‍ത്താക്കള്‍ പുതിയ പദ്ധതികള്‍ക്ക് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ തുടക്കും കുറിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button