Latest NewsNewsIndiaCrimeNews Story

ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലമുടി മുറിച്ചുകൊണ്ടുപോകുന്ന കള്ളന്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

ജോധ്പൂര്‍:  രാജസ്ഥാനിൽ തലമുടി മോഷണം വ്യാപകമാകുന്നു. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും തലമുടി മുറിച്ചുകൊണ്ടുപോകുന്ന രീതിയിലാണ് മോഷണം. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഫലോഡി ഗ്രാമത്തിലാണ് സംഭവം. മിക്ക മോഷണങ്ങളും ആളുകളെ മയക്കിയ ശേഷമാണ് നടത്തിയത്.
നിലവിൽ ഇത്തരം 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവങ്ങളില്‍ ഏറിയ പങ്കും വിദ്യാഭ്യാസം വളരെ കുറഞ്ഞയാളുകള്‍ വസിക്കുന്ന ഉള്‍പ്രദേശങ്ങളിലാണെന്നും പോലീസ് അറിയിച്ചു.

ഞാന്‍ രാത്രി ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ തലമുടി മോഷണം നടന്നതെന്ന് ആശുപത്രി ജീവനക്കാരനായ ലഖന്‍ പറഞ്ഞു. കുടുംബം മുഴുവനും ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കൂളറില്‍ നിന്ന് അസ്വഭാവിക ഗന്ധം വന്നു. തുടർന്ന് എല്ലാവരും മയക്കത്തിലായി. ഉണര്‍ന്നപ്പോള്‍ ഭാര്യയുടെ തലമുടിയുടെ ഒരുപിടി മുറിച്ചതായി ശ്രദ്ധയില്‍ പെട്ടു. രണ്ടു ദിവസത്തേക്ക് ജോലിക്ക് പോകാതെ ഞാന്‍ വീട്ടിലിരുന്നു. ഇതിനു പിന്നില്‍ പൈശാചിക ശക്തികളാണെന്നും അതിനാല്‍ പൂജ നടത്തിയെന്നും ലഖന്‍ കൂട്ടിച്ചേർത്തു.

മുടി മോഷണ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ തരംഗമാക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button