CinemaMollywoodLatest NewsMovie SongsEntertainment

വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മസ്ക്കറ്റ് ഹോട്ടല്‍

വിവാഹമോചനത്തിനു ശേഷം ദമ്പതിമാര്‍ കണ്ടാല്‍ മിണ്ടാതെ മാറി നടക്കുന്ന ഒരുകാലം ഉണ്ടായിരുന്നു. എന്നാല്‍ മക്കള്‍ക്ക് വേണ്ടി അവരില്‍ പലരും ഒരുമിക്കുന്നത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ബോളിവുഡ് സ്റ്റാര്‍ ഹൃത്വികും മുന്‍ ഭാര്യ സുസന്നയും കുട്ടികള്‍ക്കായി അവധിക്കാലത്ത് ഒരുമിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നത് ചര്‍ച്ചയായതാണ്. ഇവിടെ ഇപ്പോള്‍ അകല്‍ച്ച മറന്ന് ഒരിക്കല്‍ക്കൂടി ഒന്നിച്ചിരിക്കുകയാണ് നടനും എം.എല്‍.എ.യുമായ മുകേഷും മുന്‍ ഭാര്യ സരിതയും. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് അഭിനയത്തിലേയ്ക്ക് വലതുകാല്‍ വയ്ക്കുന്ന മകനെ ഒന്നിച്ച്‌ അനുഗ്രഹിക്കാനായാണ് ഇവരും ഒരുമിച്ചെത്തിയത്.

തിരുവനന്തപുരം മാസ്ക്കോട്ട് ഹോട്ടലിലാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ നായകനാവുന്ന ആദ്യ ചിത്രമായ കല്ല്യാണത്തിന്റെ സ്വിച്ചോണ്‍ കര്‍മമായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ചോണ്‍ നിര്‍വഹിച്ചത്. സാംസ്കാരികമന്ത്രി എ.കെ.ബാലന്‍ ചടങ്ങില്‍ സംബന്ധിച്ചു. നിയമപരമായി പിരിഞ്ഞശേഷം ഇതാദ്യമായാണ് സരിതയും മുകേഷും ഒന്നിച്ച്‌ ഒരു ചടങ്ങിനെത്തുന്നത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദം സിനിമാ മേഖലയിലടക്കം കത്തിനില്‍ക്കുന്ന ഈ സമയത്താണ് ചടങ്ങ് എന്നത് ശ്രദ്ധേയമാണ്. ദിലീപ് വിഷയത്തില്‍ പോലീസ് മുകേഷിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക, അമ്മ വിജയകുമാരി, ചിത്രത്തിലെ നായിക അഹാന, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, ആനി, വിജി തമ്ബി, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, മേനക, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു. രാജേഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button