Latest NewsKerala

നടിയെ ആക്രമിച്ച കേസ്: മുകേഷിന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം ; നടിയെ ആക്രമിച്ച കേസ് മുകേഷിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥർ എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് മുകേഷിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ മുഖ്യപ്രതി പൾസർ സുനിയേക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ചോദിച്ചതെന്ന് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചന നടക്കുന്ന സമയത്ത് പൾസർ സുനി മുകേഷിന്‍റെ ഡ്രൈവർ ആയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൂടാതെ തൃക്കാക്കര എംഎൽഎ പി.ടി. തോമസിന്‍റേയും മൊഴി പോലീസ് ഇന്നെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎൽഎമാർ ഇന്ന് തിരുവനന്തപുരത്ത് എത്തിയതിനാലാണ് ഇവിടെയെത്തി മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button