NewsGulf

മിനായിലെ കല്ലേറ് കര്‍മ്മങ്ങളുടെ സമയത്തിൽ മാറ്റം

മക്ക: വലിയ പെരുന്നാള്‍ ദിവസങ്ങളിലും തൊട്ടടുത്തുള്ള രണ്ടു ദിവസങ്ങളിലും ഹാജിമാരെ നാല് മണിക്കൂര്‍ സമയത്തേക്ക് തമ്പുകളില്‍ തടഞ്ഞ് വെക്കുവാന്‍ ഹജ്ജ് ഉംറമന്ത്രാലയത്തിന്റെ തീരുമാനം .ഹാജിമാരുടെ സേവനം ഏറ്റെടുത്ത മുത്വവ്വിഫ് കമ്പനികളുടെ സഹായത്തോടെയായിരിക്കും ഇത് നടപ്പാക്കുക. തമ്പുകളില്‍ നിന്നും കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ വിലക്കില്ലാത്ത സമയങ്ങളില്‍ ഹാജിമാരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചു ഏതു സമയവും പുറപ്പെടാമെന്നാണ് മന്ത്രാലയവും ഹജ്ജ് സേവന കമ്പനികളും തമ്മില്‍ ധാരണയായതെന്നും,മിനായിലെ ജമറാത്തിലേക്കുള്ള റോഡുകളും ജമറാത്ത് പരിസരവും മണിക്കൂറില്‍ മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് മാത്രമേ ആയാസത്തില്‍ സൗകര്യപൂര്‍വ്വം കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുകയുള്ളൂവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പെരുന്നാള്‍ ദിവസം രാവിലെ 6 മണി മുതല്‍ 10.30 വരെയും തൊട്ടടുത്തുള്ള ദിവസത്തില്‍ (ദുല്‍ഹിജ്ജ 11 ന്) ഉച്ചക്ക് 2 മണി മുതല്‍ വൈകീട്ട് 6 മണി വരെയും തൊട്ടടുത്തുള്ള ദിവസത്തില്‍ (ദുല്‍ഹിജ്ജ 12 ന്) രാവിലെ 10.30മുതല്‍ ഉച്ചക്ക് 2 മണി വരെയുള്ള മൂന്നര മണിക്കൂറുമായിരിക്കും തടഞ്ഞു വയ്ക്കുക. എന്നാല്‍ അടുത്ത ദിവസമായ (ദുല്‍ഹിജ്ജ 13 നു) കല്ലേറ് കര്‍മ്മങ്ങള്‍ക്ക് പുറപ്പെടുന്നതിന് ഒരു സമയത്തും വിലക്കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button