Onamnews

ഈ ഓണം ഇടമലകുടിക്കാര്‍ക്കൊപ്പം; എം.എം.മണി

വൈദ്യുതി വെളിച്ചത്തിന്റെ നിറവില്‍ ഓണമാഘോഷിക്കുന്ന ഇടമലക്കുടിക്കാരോടൊപ്പം കഴിഞ്ഞ ദിവസം പങ്കുചേര്‍ന്നെന്ന് മന്ത്രി എം.എം.മണിയുടെ ഫെയ്സ്‌ബുക്ക്‌ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

വൈദ്യുതി വെളിച്ചത്തിന്റെ നിറവില്‍ ഓണമാഘോഷിക്കുന്ന ഇടമലക്കുടിക്കാരോടൊപ്പം കഴിഞ്ഞ ദിവസം പങ്കുചേര്‍ന്നു.
കനത്ത മഴയില്‍ കല്ലുപാത തകര്‍ന്നതോടെ ജീപ്പ് യാത്ര വഴിമദ്ധ്യേ ഉപേക്ഷിച്ച് കിലോമീറ്ററോളം നടന്നാണ് സൊസൈറ്റികുടിയില്‍ എത്തിയത്.
വഴിമദ്ധ്യേ ഇടലിപ്പാറയില്‍ അല്ലിമുത്തുവിന്റെ കുടിയില്‍ അല്പസമയം വിശ്രമിക്കാം എന്ന് രാജേന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. കുടിയില്‍ കയറുമ്പോള്‍ തന്നെ അല്ലി ഓടി വന്ന് തിണ്ണയിലെ ലൈറ്റിന്റെ സ്വിച്ച് ഓണ്‍ചെയ്തു. എന്റെ കുടിയിലും വെളിച്ചമെത്തി എന്ന് അല്ലി പറയാതെ പറഞ്ഞു.
അല്ലിയും കുടുംബവും സന്തുഷ്ടരാണ്.
അവര്‍ക്കിപ്പോള്‍ വിശ്രമവേളകളില്‍ ചെലവഴിക്കാന്‍ കുടിയില്‍ ടെലിവിഷനുണ്ട്.
അല്ലിമുത്തുവിനെപോലെ വെളിച്ചത്തിന്റെ നിറവില്‍ ഓണമാഘോഷിക്കുന്ന ഇടമലക്കുടിക്കാരോടൊപ്പമാണ് എന്റെ ഓണാഘോഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button