Latest NewsNewsGulf

ദുബായിലെ ഈ റോഡുകളില്‍ വേഗപരിധി കുറയ്ക്കുന്നു

ദുബായ് : ദുബായിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും എമിറേറ്റ്‌സ് റോഡിലും ഒക്ടോബര്‍ 15 മുതല്‍ വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കും. രണ്ട് റോഡുകളിലും മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 110 കിലോമീറ്ററാക്കിയാണ് കുറയ്ക്കുകയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ) ട്വിറ്ററിലൂടെ അറിയിച്ചു.

പൊതുജനങ്ങളുടെ സുരക്ഷ കരുതിയാണ് തീരുമാനമെന്നും ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ വഴിയൊരുക്കുമെന്നും വ്യക്തമാക്കി. നിലവില്‍ ഏറെ അപകടങ്ങളുണ്ടാകുന്ന റോഡുകളാണിത്. റോഡപകടങ്ങള്‍ തടയുന്നതിനാണ് പ്രധാനമായും ഈ നടപടിയെന്നു അധികൃതര്‍ വ്യക്തമാക്കി. ഇരു റോഡുകളിലും കനത്ത ട്രാഫിക്കാനുള്ളത്. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടികളിലൊന്നാണ് വേഗപരിധി നിശ്ചയിക്കുന്നത്. റോഡുകള്‍, കാല്‍നട ഗതാഗതം, സ്‌കൂളുകളുടെ ലഭ്യത, മസ്ജിദുകള്‍, മറ്റ് സുപ്രധാന സൗകര്യങ്ങള്‍ എന്നിവയിലും പരിഗണിച്ചാണ് വേഗ പരിധി കുറച്ചത്.

ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളാണ് ഹോട്ട് സ്‌പോട്ടുകള്‍. വേഗപരിധി നിയന്ത്രിക്കുന്നത് വഴി ഇൗ സ്ഥലങ്ങളില്‍ അപകടം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനു പുറമെ ശാസ്ത്രീയമായ മറ്റു മാര്‍ഗങങള്‍ അവലംബിച്ച് ഇത്തരം പ്രദേശങ്ങളില്‍ അപകടം കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദുബായിലെ വേഗ് പരിധി നിയന്ത്രിക്കാനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് സ്പീഡ് ക്യാമറകള്‍ അഥവാ റഡാറുകളാണ്. റഡാര്‍ ടോളറന്‍സിലൂടെ വാഹനത്തിന്റെ വേഗത അളക്കാന്‍ സാധിക്കും. സ്പീഡ് ലിമിറ്റഡും വാഹനത്തിന്റെ വേഗതയും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ അറിയാന്‍ സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button