KeralaLatest NewsNews

പൈലറ്റ്‌ മരിച്ചു: മനസാന്നിധ്യം കൈവിടാതെ സഹ പൈലറ്റ്‌ വിമാനം നിലത്തിറക്കി

അബുദാബി•വിമാനം പറത്തുന്നതിനിടെ മുഖ്യ പൈലറ്റ്‌ മരിച്ചു. തുടര്‍ന്ന് നിയന്ത്രണം ഏറ്റെടുത്ത സഹ പൈലറ്റ്‌ വിമാനം കുവൈത്തില്‍ അടിയന്തിരമായി ഇറക്കി.

അബുദാബിയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെട്ട ഇത്തിഹാദ് കാര്‍ഗോ EY 927 വിമാനത്തിലാണ് സംഭവം. അബുദാബിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് മുഖ്യ പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഫസ്റ്റ് ഓഫീസര്‍ (സഹ പൈലറ്റ്) വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം കുവൈത്തില്‍ അടിയന്തിരമായി ഇറക്കാന്‍ അനുമതി തേടുകയുമായിരുന്നു.

വിമാനം നിലത്തിറക്കിയ ഉടന്‍ മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തിയെങ്കിലും പൈലറ്റ്‌ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

വിയോഗത്തില്‍ സഹപ്രവര്‍ത്തകന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ തങ്ങളും പങ്കുചേരുന്നതായി ഇത്തിഹാദ് എയര്‍വേയ്സ് പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button