Latest NewsKeralaNewsGulf

നാളെ മുതല്‍ സൗദിയ തിരുവനന്തപുരത്തേക്കും

തിരുവനന്തപുരം•സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) നാളെ മുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കും. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ആഴ്ചയില്‍ 5 സര്‍വീസുകള്‍ ആകും തുടക്കത്തില്‍ ഉണ്ടാവുക. റിയാദില്‍ നിന്ന് മൂന്ന് വിമാനങ്ങളും, ജിദ്ദയില്‍ നിന്ന് രണ്ട് വിമാനങ്ങളുമാകും ഉണ്ടാവുക.

ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സൗദി സമയം പുലര്‍ച്ചെ 4.40 ന് റിയാദില്‍ നിന്ന് തിരിക്കുന്ന സൗദിയ SV756 വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരത്തെത്തും. മടക്കവിമാനമായ SV757 ഉച്ചയ്ക്ക് 1.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് സൗദി സമയം വൈകുന്നേരം 4 മണിക്ക് റിയാദില്‍ തിരികെയെത്തും.

വ്യാഴം, ശനി ദിവസങ്ങളിലാകും ജിദ്ദയില്‍ നിന്നുള്ള വിമാനം. സൗദി സമയം പുലര്‍ച്ചെ 3.35 ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന SV752 വിമാനം ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്കവിമാനമായ SV751 ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് സൗദി സമയം വൈകുന്നേരം 4.30 ന് ജിദ്ദയില്‍ എത്തിച്ചേരും.

എയര്‍ബസ് A330 സീരിസില്‍പ്പെട്ട വിമാനങ്ങള്‍ ഉപയോഗിച്ചാകും സര്‍വീസ്. 262 ഇക്കണോമിക് ക്ലാസ് സീറ്റുകളും 36 ബിസിനസ് ക്ലാസ് സീറ്റുകളും വിമാനത്തില്‍ ഉണ്ടാകും.

നിലവില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് എയര്‍ഇന്ത്യ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ജെറ്റ് എയര്‍വേയ്സ് സൗദിയിലെ ദമ്മാമിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ജിദ്ദയിലേക്ക് നിലവില്‍ സര്‍വീസുകള്‍ ഒന്നും തന്നെയില്ലായിരുന്നു. വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സൗദിയയുടെ സര്‍വീസ് തെക്കന്‍ കേരളത്തിലെ സൗദി പ്രവാസികള്‍ക്ക് അനുഗ്രഹമാകും. വലിയ വിമാനമായതിനാല്‍ കൂടുതല്‍ ലഗേജും അനുവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button