CinemaLatest NewsKollywood

മെർസലിന് പിന്തുണയുമായി ഉലകനായകൻ

രാഷ്ട്രീയ വിവാദത്തില്‍ പെട്ട വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി
എത്തിയിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ.ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ പരിഹസിച്ചെന്ന കാരണം പറഞ്ഞ് ബി.ജെ.പി വിജയ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തില്‍ നിന്ന് ഇൗ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്.രാജ എന്നിവര്‍ രംഗത്തുവന്നു. നായകന്‍ വിജയ്‌ക്കെതിരായ വ്യക്തിപരമായ ആക്രമണത്തില്‍ ചെന്നെത്തി കാര്യങ്ങള്‍. വിജയിന്റെ രാഷ്ട്രീയ താത്പര്യങ്ങളാണ് ചിത്രത്തില്‍ പ്രതിഫലിച്ചതെന്നു തമിളിസൈ ആരോപിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിറകെയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി കമൽ ഹാസൻ രംഗത്തെത്തിയത്.

മെര്‍സല്‍ സര്‍ട്ടിഫൈ ചെയ്തു കഴിഞ്ഞ ചിത്രമാണെന്നും അതിനെ വീണ്ടും സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെന്നും കമൽ പറയുന്നു . വിമര്‍ശനങ്ങള്‍ക്കെതിരെ യുക്തിയോടെ വേണം പ്രതികരിക്കാനെന്നും വിമർശകരുടെ വായടപ്പിക്കുമ്പോഴല്ല അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യ തിളങ്ങുകയെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button